Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വ്യവസായിയായ കണ്ണൂർ സ്വദേശി ദുബായ് വിമാനത്താവളത്തിൽ മരിച്ചു

May 26, 2023

May 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :പ്രമുഖ വ്യവസായി കണ്ണൂർ സ്വദേശി തളാപ്പ് ജോൺ മിൽ കരിമ്പ് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ മസ്ഹറിൽ കെ.ടി.പി മഹമൂദ് ഹാജി (67) ദുബായ് വിമാനത്താവളത്തിൽ മരിച്ചു. ദുബായിലുള്ള മക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. വിമാനത്തിൽ അസ്വസ്ഥത അനുഭവപ്പെട്ട മഹമൂദ് ഹാജിയെ ദുബായിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹമൂദ് ഹാജിയുടെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു.
ചെറുകുന്നിലെ പരേതരായ ഇ.ടി.പി അസൈനാറുടെയും നബീസയുടെയും മകനായ മഹമൂദ് ഹാജിക്ക് കണ്ണൂരിലും ഗൾഫിലും ബിസിനസ് സ്ഥാപനങ്ങളുണ്ട്. തെക്കി ബസാർ ജുമാ മസ്ജിദ് കമ്മിറ്റി അംഗമാണ്. ഭാര്യ: കെ.പി ജമീല. മക്കൾ: റിഫാസ്, റിയാദ, റിസ് വാൻ, റമീസ്. മരുമക്കൾ: ഡോ.അഫ്‌സൽ (ദുബായ്), അസീഫ, മിർസാന. സഹോദരങ്ങൾ: കെ.ടി.പി മുസ്തഫ ഹാജി (ചെറുകുന്ന് മഹല്ല് പ്രസിഡന്റ്), സഹീദ്, ഖദീജ.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News