Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സംസ്ഥാന സർക്കാരിനെ പിന്നിലാക്കി ദുബായിലെ മലയാളി വ്യവസായി,airkerala.com അഫി അഹ്മദിന് സ്വന്തം

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യുറോ 

ദുബായ്: കേരള സര്‍ക്കാര്‍ തുടങ്ങാൻ ലക്ഷ്യമിട്ട  എയര്‍കേരള വിമാന സര്‍വീസിന്‍റെ പേരിലുള്ള ഡൊമൈന്‍ ദുബായിലെ മലയാളി വ്യവ്യസായി അഫി അഹ്മദ് സ്വന്തമാക്കി.

airkerala.com എന്ന ഡൊമൈനാണ് 10 ലക്ഷം ദിര്‍ഹം നൽകി (2.20 കോടി രൂപ)അഫി അഹ്മദ് വാങ്ങിയത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇത് നല്‍കാന്‍ തയാറാണെന്നും അല്ലാത്തപക്ഷം സ്വന്തം നിലയില്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നതിനെ കുറിച്ച്‌ ആലോചിക്കുമെന്നും യു.എ.ഇയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡിയും സ്ഥാപകനുമായ അഫി അഹ്മദ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

എയര്‍ കേരള എന്നത് കേരളത്തിന്‍റെ സ്വപ്നപദ്ധതിയാണെന്നും ഇത് പ്രവർത്തികമാക്കണമെന്നാണ്  തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അതിന് വേണ്ടി ഏത് വിധത്തിലും സഹകരിക്കാന്‍ തയാറാണ്. സര്‍ക്കാര്‍ നടപ്പാക്കുകയാണെങ്കില്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കും. എയര്‍കേരള എന്ന പേരില്‍ വിമാനസര്‍വീസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികളുണ്ടെങ്കില്‍ അവര്‍ക്കും തന്നെ സമീപിക്കാം. സ്വന്തം നിലയില്‍ വിമാന സര്‍വീസ് തുടങ്ങുന്നതിനെ കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് സ്വന്തമായി വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നു. ഈ മാതൃകയില്‍ ഇനിയും ചാര്‍ട്ടര്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇത് വിമാന നിരക്ക് കുറക്കാന്‍ ഇടയാക്കും.

സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ പ്രമുഖരായ വ്യവസായികളുടെ പിന്‍ബലത്തില്‍ കേരളത്തിന് സ്വന്തമായ വിമാനക്കമ്ബനി എന്നതാണ് തന്‍റെ മനസ്സിലെ ആശയം. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്ബനികളില്‍ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാപഠനങ്ങള്‍ക്കായി തയ്യാറാക്കുവാന്‍ അന്തര്‍ദേശീയ കമ്പനിയെയും  ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.എ.യിലെ പ്രമുഖ വിമാനത്താവളങ്ങള്‍ ഉപയോഗിച്ച്‌ ചിലവ് കുറഞ്ഞ യാത്ര വിമാനങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു വലിയ ഉദ്യമത്തിന് മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വ്യോമയാന രംഗത്തെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കിലേ അന്താരാഷ്ട്രതലത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കൂ എന്ന മുന്‍കാലങ്ങളിലെ തീരുമാനം അധികൃതര്‍ മാറ്റിയിട്ടുണ്ട്. 20 വിമാനങ്ങള്‍ ഉള്ളവര്‍ക്ക് അന്താരാഷ്‌ട്ര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് പ്രവാസികളുടെ ചിരകാലാഭിലാഷമായ വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനും മുന്‍കൈ എടുക്കാവുന്നതാണ്. യു.എ.ഇയിലെ ഏറ്റവും വലിയ തുകക്കാണ് ഡൊമൈന്‍ വാങ്ങിയത്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന '1971' എന്ന ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിക്കു  കീഴിലെ 'എക്സിക്യൂട്ടീവ് ബാച്ചിലേര്‍സ് ഡോട്ട് കോം' എന്ന ഡൊമൈന്‍ സെല്ലിങ് പോര്‍ട്ടലാണ് എയര്‍ കേരള ഡോട്ട് കോം സ്മാര്‍ട്ട് ട്രാവല്‍സിന്‍റെ പേരിലേക്ക് കൈമാറ്റം ചെയ്തത്. 2000 ഫെബ്രുവരിയിലാണ് എയര്‍കേരള ഡോട്ട് കോം രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും അഫി കൂട്ടിചേര്‍ത്തു.

സ്മാര്‍ട്ട് ട്രാവല്‍സ് ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ്, 1971 പാര്‍ട്ണര്‍ മുഹമ്മദ് അല്‍ അലി, എക്സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ക്രിയേറ്റീവ് ഡയറക്ടര്‍ ശ്രീശന്‍ മേനോന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News