Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ മരിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

July 25, 2023

July 25, 2023

ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത് :കഴിഞ്ഞ ദിവസം ഒമാനിൽ മരിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.ടി. മുഹമ്മദ് റാഫി(44)യുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കെ.ടി മുഹമ്മദ് കുട്ടിയുടെ മകനാണ്.

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച കോബ്ര എൻ.എം.സി ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. അല്‍ ഖുവൈറിറിലെ ഇസ്തംബൂള്‍ ഷോപ്പിൽ  ജീവനക്കാരനായിരുന്നു.

മതാവ്: ഖദീജ. ഭാര്യ: ആയിശാബി. മക്കൾ: അൽസാബിത്ത്, അൽഫാദി, റിള. നേരത്തെ സൗദിയില്‍ പ്രവാസിയായിരുന്നു.ബുധനാഴ്ച ഉച്ചയോടെ മയ്യിത്ത് നാട്ടിലെത്തുമെന്നാണ് വിവരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News