Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഭാര്യ വരാനിരിക്കെ മലപ്പുറം സ്വദേശി ദുബായിൽ നിര്യാതനായി

May 24, 2023

May 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ് ഹനീഫ(55) നിര്യാതനായി. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ) ബസ് ഡ്രൈവറായിരുന്ന ഇദ്ദേഹം മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഗൾഫിലേക്ക് തിരിക്കാനിരിക്കെയാണ് മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്.
പിതാവ്: ടി.പി അലി. മാതാവ്: കെ ഫാത്തിമ. ഭാര്യ: ഖദീജ (മുക്കം ഓർഫനേജ് സ്‌കൂൾ അധ്യാപിക). മക്കൾ: ദിൽകഷ്, ആലിയ, ഐഷ. സഹോദരങ്ങൾ:  മുഹമ്മദ് അലി, ഷാഫി, റഹ്മത്തുല്ല, മഹ്ബൂബ്, ഫിറോസ്, അൻവർ സാദിഖ്, റസീന, നഫീസ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News