Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
മലപ്പുറം കാടാമ്പുഴ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

August 11, 2022

August 11, 2022

അബൂദബി: അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം കാടാമ്പുഴ സ്വദേശി മരിച്ചു. മാറാക്കട പറപ്പൂര്‍ മുക്രിയന്‍ ഷിഹാബുദ്ദീനാണ് (40) മരിച്ചത്.

അബൂദബി നാഷണല്‍ ഓയില്‍ കമ്പനി ജീവനക്കാരനായ ഷിഹാബുദ്ദീന്‍ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ  വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മരുഭൂമിയിലെ റിഗ് സൈറ്റിലേക്ക് (ഖനന മേഖല) പോകവേ ഓഫ്‌റോഡില്‍ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിടുകയിയിരുന്നു എന്നാണ് വിവരം.

മുക്രിയന്‍ യഹ്‌യയുടേയും നഫീസയുടെയും മകനായ ഷിഹാബുദ്ദീന്‍ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കള്‍: ഫാത്തിമ ഷബൂബ(8), സിയ ഫാത്തിമ(5), ഷിഹാന്‍ മുഹമ്മദ്(2). സഹോദരങ്ങള്‍: നാസര്‍, നദീറ, ബുഷറ. ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News