Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി നിര്യാതനായി

September 03, 2022

September 03, 2022

റിയാദ്:ഹൃദയാഘാതത്തെ തുടർന്ന്  തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ ചികിത്സയിലായിരുന്ന മലയാളി  മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ പുതുമണ്ണിൽ ബഷീർ (54) ആണ് മരിച്ചത്. ഒരാഴ്ചയായി ജിസാനിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു.

ജിസാനിനടുത്ത് ബേശിൽ ഇക്കണോമിക് സിറ്റിയിൽ ജോലിക്കാരനായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യയും ഒരു മകളുമുണ്ട്. ചെമ്മാട് താഹിറ ട്രാവൽസ് ഉടമ പുതുമണ്ണിൽ ഹംസ സഹോദരനാണ്. മരണാന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News