Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കെട്ടിടത്തിന്റെ ടെറസില്‍ വിഹരിച്ച സിംഹം കസ്റ്റഡിയില്‍

July 06, 2021

July 06, 2021

റിയാദ്: സിംഹം,പുലി തുടങ്ങിയ ജീവികളെ വീട്ടില്‍ വളര്‍ത്തുന്ന പതിവ് ചിലര്‍ക്കുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ അറബികള്‍ വളര്‍ത്തുന്ന ഇത്തരം ജീവികളെക്കുറിച്ചുള്ള വിവരങ്ങളും പലപ്പോഴും കാണാറുണ്ട്. സഊദിയിലെ അല്‍ രിമാല്‍ ജില്ലയില്‍ കെട്ടിടത്തിന്റെ ടെറസില്‍ സ്വതന്ത്രവിഹാരത്തിനു വിട്ട സിംഹത്തെ അധികൃതര്‍ പിടികൂടിയതാണ് പുതിയ വാര്‍ത്ത.
നിയമം ലംഘിച്ച് രഹസ്യമായാണ് സിംഹത്തെ വളര്‍ത്തിയത്. വീടിന്റെ ടെറസ്സില്‍ സ്വതന്ത്രമായി വിഹരിക്കുന്ന സിംഹത്തെ കുറിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫില്‍ വിവരം ലഭിക്കുകയായിരുന്നു. സെന്ററില്‍ നിന്നുള്ള  വിദഗ്ധരും വെറ്ററിനറി ഡോക്ടര്‍മാരും സ്ഥലത്തെത്തി സിംഹത്തെ മയക്കുമരുന്ന് കുത്തിവെച്ച് കീഴടക്കുകയായിരുന്നു. പിന്നീട് ഇതിനെ പ്രത്യേക അഭയ കേന്ദ്രത്തിലേക്ക് മാറ്റി. സൗദിയില്‍ വന്യമൃഗങ്ങളെയും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും വളര്‍ത്തുന്നത് നിയമ ലംഘനമാണ്.

 


Latest Related News