Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
'നല്ല ചികിത്സ കിട്ടിയിരുന്നെങ്കിൽ ഞാൻ രക്ഷപ്പെടുമായിരുന്നു' താരത്തിന്റെ മരിക്കുന്നതിന് മുമ്പുള്ള ഫെയ്സ്ബുക് പോസ്റ്റ് ലോകം കണ്ണീരോടെ വായിക്കുന്നു  

May 10, 2021

May 10, 2021

ഇന്ത്യയിൽ കോവിഡ് ചികിത്സയിൽ സംഭവിക്കുന്ന തുടർച്ചയായ പിഴവുകളും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും നിരവധിപേരുടെ മരണത്തിന് ഇടയാക്കുന്നതായുള്ള റിപ്പോർട്ടുകൾ ദിനംപ്രതി പുറത്തുവരികയാണ്.ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയനായ നടൻ രാഹുൽ വോറയുടെ ഫെയ്സ്ബുക് പോസ്റ്റാണ് ഇപ്പോൾ ലോകത്തെ തന്നെ കണ്ണീരണിയിക്കുന്നത്.

നല്ല ചികിത്സ കിട്ടിയിരുന്നെങ്കിൽ ഞാനും രക്ഷപ്പെടുമായിരുന്നു. തിരിച്ചു വരാനായാൽ കുറച്ചു കൂടി നല്ല രീതിയിൽ ജോലി ചെയ്യണം. എന്നാൽ എല്ലാ ധൈര്യവും എനിക്കിപ്പോൾ നഷ്ടപ്പെട്ടു'. എല്ലാ വഴികളും അടഞ്ഞതോടെ നടനും യുട്യൂബറുമായ രാഹുൽ വോറ മരണത്തിന് കീഴടങ്ങുന്നതിന് മുൻപ് ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്.

രാഹുൽ വോറ കഴിഞ്ഞ ഒരാഴ്ചയോളമായി കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു. സ്ഥിതി രൂക്ഷമായതോടെ ഇന്നലെ വൈകിട്ട് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. 35 വയസായിരുന്നു. ഡൽഹിയിലെ താഹിർപൂരിലുള്ള രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫേസ്ബുക്കിൽ 19 ലക്ഷത്തിൽപ്പരം ഫോളോവേഴ്സ് ഉള്ള വെബ്‌സീരീസിലെ നടൻ കൂടിയായിരുന്നു ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുൽ വോറ.

തന്‍റെ മോശം ആരോഗ്യ സ്ഥിതിയെ കുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും കഴിഞ്ഞ ദിവസമാണ് താരം ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചത്. സുഹൃത്തുക്കളടക്കം നിരവധിയാളുകൾ നടന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ദാരുണാന്ത്യമായിരുന്നു താരത്തെ കാത്തിരുന്നത് . കോവിഡ് ശ്വാസകോശത്തെ ബാധിച്ചതിനാൽ സ്ഥിതി വഷളാകുകയായിരുന്നു. 'ഞാൻ നിസ്സഹായനാണ്, കുറച്ചുദിവസമായി ആശുപത്രിയിലാണ്. രോഗത്തിനു തെല്ലും കുറവില്ല. ഓക്സിജൻ നില തുടർച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജൻ കിടക്കകളുള്ള നല്ല ആശുപത്രികൾ ഏതെങ്കിലുമുണ്ടോ? എന്നെ സഹായിക്കാൻ ആരുമില്ല. കുടുംബം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തീർത്തും നിസ്സഹായനായതിനാലാണ് ഈ പോസ്റ്റിടുന്നത്' രാഹുലിന്റെ വാക്കുകൾ കണ്ണീരോടെയാണ് പുറം ലോകം വായിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News