Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കോഴിക്കോട് സ്വദേശി സൗദിയിലെ യാംബുവിൽ നിര്യാതനായി

May 21, 2023

May 21, 2023

ന്യൂസ്‌റൂം ബ്യുറോ
യാംബു: കോഴിക്കോട് സ്വദേശിയായ യുവാവ് യാംബുവില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടില്‍ ശാഹുല്‍ ഹമീദ് (35) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്.

നാലുവര്‍ഷമായി യാംബുവില്‍ ബ്യുനോ മീല്‍ സര്‍വിങ് കമ്ബനി (ഫാസ്റ്റ് ഫുഡ്) ജീവനക്കാരനായിരുന്നു. നേരത്തെ ഇദ്ദേഹം ജിദ്ദയിലും ജോലി ചെയ്തിരുന്നു.

പതിവ് പോലെ റെസ്റ്ററന്റില്‍ നിന്ന് ജോലി കഴിഞ്ഞ് പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം റൂമിലെത്തിയ ശാഹുല്‍ ഹമീദിന് ഭക്ഷണം കഴിച്ച്‌ സുബ്ഹ് നമസ്കാരം നിര്‍വഹിക്കാനുള്ള ഒരുക്കത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കളും കമ്ബനി അധികൃതരും യാംബു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പിതാവ്: കൊടക്കാട്ടകത്ത് കൊല്ലേരി സൈതലവി. മാതാവ്: പുത്തലത്ത് ഫാത്തിമ. ഭാര്യ: റോസിന. മക്കള്‍: ഇന്‍ശാ മെഹ്റിന്‍, ദുആ മെഹ്റിന്‍. യാംബു ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാംബുവില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കമ്ബനി അധികൃതരും കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News