Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇബ്രിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു 

March 03, 2021

March 03, 2021

മസ്കത്ത് : കോഴിക്കോട് സ്വദേശി ഒമാനിലെ ഇബ്രിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ യുസുഫിന്റെ  മകന്‍ ആഷിര്‍ (32) ആണ് മരിച്ചത്. ഇബ്രിക്കടുത്ത് കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.

സമാഈലില്‍ ഫുഡ്സ്റ്റഫ് കമ്പനിയിൽ  വാന്‍സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാര്‍ഥം ഇബ്രിയിലെത്തിയ ആഷിര്‍ സഞ്ചരിച്ച വാന്‍ നഗരസഭയുടെ വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആഷിര്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാള്‍ക്കും ഗുരുതര പരിക്കേറ്റു.

നഫീസയാണ് മാതാവ്.. ഭാര്യയും കുട്ടിയുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News