Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
മൂന്നു വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാനിരുന്ന കോഴിക്കോട് സ്വദേശി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു 

March 15, 2021

March 15, 2021

ദുബായ് : ദുബായില്‍ നിന്ന് നാട്ടിലേക്കു മടങ്ങാനിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് മാറാട് വാട്ടര്‍ടാങ്കിനു സമീപം കറപ്പന്‍ വീട് അബൂബക്കറിെന്‍റയും ലൈലയുടെയും ഏകമകന്‍ അബ്ദുല്‍ ബാസിതാണ് (25) മരിച്ചത്. മൂന്നു വര്‍ഷത്തിനുശേഷമാണ് യുവാവ് നാട്ടിലേക്ക് പോകാനിരുന്നത് .

15 ദിവസം മുന്‍പാണ് യുവാവ് കുഴഞ്ഞ വീണത് . അതേസമയം ബാസിത് കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കാന്‍ ടിക്കറ്റെടുത്തിരുന്നു. 15 ദിവസം ആശുപത്രി വെന്‍റിലേറ്ററില്‍ കഴിഞ്ഞ ബാസിത് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അല്‍ ഖൂസ് എം.എസ് എന്‍റര്‍പ്രൈസിലെ സ്റ്റോര്‍ കീപ്പറായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ്  ദുബായിൽ എത്തിയത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News