Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
തിരുവനന്തപുരത്തുകാർക്ക് അഭിമാനനിമിഷം,ഷാർജയിൽ നിന്നുള്ള എയർഅറേബ്യ വിമാനത്തിൽ സഹപൈലറ്റായി തിരുവനന്തപുരത്തുകാരുടെ ജെനി ജെറൊം

May 22, 2021

May 22, 2021

ഷാർജ : ഇന്ന് (ശനി) രാത്രി 10.15ന് ഷാർജയിൽ നിന്നുള്ള എയർഅറേബ്യ വിമാനം തിരുവനന്തപുരത്തേക്ക് ചിറകുവിരിക്കുമ്പോൾ തിരുവനന്തപുരത്തെ കൊച്ചുതുറക്കാരുടെ അഭിമാനവും വാനോളം ഉയരുകയാണ്.
ജെനി ജെറൊം എന്ന ഇരുപത്തിമൂന്നുകാരിയായ കൊച്ചുതുറക്കാരി മിടുക്കിയാണ്  എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ ഇന്ന് സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് എന്ന നേട്ടവും ജെനിയെ തേടിയെത്തിയിക്കുകയാണ്.ഷാർജാ ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് ജെനി പഠനം പൂർത്തിയാക്കിയത്.

ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിന്റെ സഹ‌പൈലറ്റായാണ് തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി താരമായത്. ആദ്യ യാത്ര തിരുവനന്തപുരത്തേക്കായിരുന്നു എന്നതും പ്രത്യേകതയാണ്‌.കൊച്ചുതുറ സ്വദേശികളായ ബിയാട്രസിൻ്റെയും ജെറോം ജോറിസിന്റെയും ബിയാട്രസിൻ്റെയും, കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെയും മകളായ ജെനി മാസ് ഷാർജ അംഗം കൂടിയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒന്ന് മുതൽ 501 വരെയുള്ള വാട്സ്ആപ് ഗ്രൂപ്പുകളിൽ ചേരാത്തവർക്ക് മാത്രം

https://chat.whatsapp.com/EIXXmrDGSLq1IqYenTNnTJ 


Latest Related News