Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കെ.എം.സി.സി കാസർകോഡ് ജില്ലാ നേതാവ് അബുദാബിയിൽ നിര്യാതനായി

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി :അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയുമായ മുജീബ് മൊഗ്രാല്‍ (52) ഹൃദയാഘാതം മൂലം നിര്യാതനായി.

ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ അബൂദബി മദീന സായിദിലെ താമസ സ്ഥലത്തായിരുന്നു . സമസ്ത വൈസ് പ്രസിഡന്‍റ് യു.എം. ഉസ്താദിന്റെ മകനാണ് കാസര്‍കോട് മൊഗ്രാല്‍ ബൈത്തുല്‍ റഹ്‌മയില്‍ മുജീബ്. അബൂദബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: നയീമ, നബീല്‍, നിയാല്‍, ഹഫ്‌ല. മൃതദേഹം ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News