Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പ്രവാസികളെ ദുരിതത്തിലാക്കി രാഷ്ട്രീയക്കളി,റാസൽഖൈമയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനം ഇന്ന് പുറപ്പെട്ടേക്കും 

June 03, 2020

June 03, 2020

ദുബായ് : ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ യു.എ.ഇയിൽ നിന്ന് കെ.എം.സി.സി ഏർപ്പാടാക്കിയ ആദ്യ ചാർട്ടർ വിമാനം മുടങ്ങി. സ്പൈസ് ജെറ്റ് വിമാനത്തിന് റാസൽഖൈമയിൽ ഇറങ്ങാൻ അവസാന നിമിഷം അനുമതി ലഭിക്കാത്തതിനെ തുടർന്ന് 72 ഗർഭിണികളും കുട്ടികളും ഉൾപെടെ 178 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.വിമാനം ഇന്ന് ഉച്ചക്ക് പുറപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്. 

ഇതിനിടെ, 2600 റിയാൽ ഈടാക്കിയാണ് അക്ബർ ട്രാവൽസ് സൗദിയിൽ നിന്നും കേരളത്തിലേക്ക് കഴിഞ്ഞ ദിവസം ചാർട്ടേഡ് വിമാനങ്ങളിൽ യാത്രക്കാരുമായി സർവീസ് നടത്തിയത്.ഇന്നലെ ഉച്ചതിരിഞ്ഞു 3.01 നാണ് 177 യാത്രക്കാരുമായി ബോയിങ് 737 വിമാനം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിലെ പ്രശ്നമല്ല,കെ.എം.സി.സിയോടുള്ള രാഷ്ട്രീയ വിരോധമാണ് പ്രവാസികൾക്ക് ഇരുട്ടടിയായതെന്നാണ് പുറത്തുവരുന്ന സൂചനകൾ.ഇക്കാര്യത്തിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ പങ്കാണുള്ളതെന്നും ചിലർ പറയുന്നു.

യു.എ.ഇ സമയം വൈകുന്നേരം ആറിന് പുറപ്പെടുമെന്ന് അറിയിച്ച ചാർട്ടർ വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാൻ വിവിധ എമിറേറ്റുകളിൽ നിന്ന് ഇന്നലെ ഉച്ചക്ക് മുമ്പേ റാസൽഖൈമയിൽ എത്തിയവർക്കാണ് രാത്രി നിരാശരായി മടങ്ങേണ്ടി വന്നത്. 280 കിലോമീറ്റർ അകലെയുള്ള അബൂദബിയിൽ നിന്നും അൽഐനിൽ നിന്നും റാസൽഖൈമ വിമാനത്താവളത്തിലേക്ക് നിരവധിപേര്‍ എത്തിയിരുന്നു. വിമാനത്തിന് യു.എ.ഇ വ്യോമയാന വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ്തടസ്സമായതെന്നാണ് കെ.എം.സി.സി അറിയിക്കുന്നത്.

വന്ദേഭാരത് മിഷൻ വിമാനങ്ങളേക്കാൾ കൂടുതൽ തുക ഈടാക്കി യാത്രക്കാരെ കൊണ്ടുപോകാൻ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചതായി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കുമാർ ഇന്നലെ അറിയിച്ചിരുന്നു.ഇതോടെ ചാർട്ടർ വിമാനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തുരങ്കംവെക്കുന്നു എന്ന ചർച്ച സജീവമായിട്ടുണ്ട്. അനുമതി ലഭിച്ചാൽ കെ.എം.സി.സി ചാർട്ടർ ചെയ്ത രണ്ട് വിമാനങ്ങളും ഇന്ന് പുറപ്പെടുമെന്ന് കെ.എം.സി.സി നേതാക്കൾ അറിയിച്ചിട്ടുണ്ട്.

അതേസമയം,രോഗികളും ഗർഭിണികളും ഉൾപെടെ പതിനായിരക്കണക്കിന് പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ അവസരം കാത്ത് കഴിയുന്നതിനിടെ അവരുടെ ജീവൻവെച്ച് രാഷ്ട്രീയം കളിക്കുന്നതിനെതിരെ ഗൾഫ് മലയാളികൾക്കിടയിൽ പ്രതിഷേധം രൂക്ഷമാവുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News