Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
കിറ്റക്‌സ് സാബു തെലുങ്കാനയിലേക്ക് പറക്കുന്നു: കേരളത്തിന് നാണക്കേട്

July 08, 2021

July 08, 2021

കൊച്ചി: മലയാളത്തിന് നാണക്കേട്. കിറ്റെക്സ് എംഡി സാബു നാളെ തെലങ്കാനയിലേക്ക് പറക്കും. അതും അവിടുത്തെ സര്‍ക്കാര്‍ അയക്കുന്ന സ്വകാര്യ വിമാനത്തില്‍. രാഷ്ട്രീയക്കാരെ വിലവെക്കാതെ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയതിന് വേട്ടയാടപ്പെടുന്ന വ്യവസായി കിറ്റക്‌സ് സാബുവിനെയാണ് കേരളത്തിന് നഷ്ടമാവാന്‍ പോകുന്നത്. കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ ചര്‍ച്ചയ്ക്കായാണ് കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോകുന്നത്. നാളെ കിറ്റെക്സ് സംഘം കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകും.കേരളത്തില്‍ പദ്ധതി ഉപേക്ഷിച്ചെന്ന വിവരം പുറത്തു വരുമ്പോഴെക്കും ഒന്‍പതോളം സംസ്ഥാനങ്ങള്‍ സാബുവിനെ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരുന്നു. 22 റ്റിയന്റി എന്ന സംഘടനയുണ്ടാക്കി വ്യവസ്ഥാപിത രാഷ്ട്രീയക്കാരെ വെല്ലുവിളിച്ചു എന്നതാണ് കേരളത്തില്‍ അദ്ദേഹത്തെ വേട്ടയാടാനുള്ള പ്രധാന കാരണം. സാബവിന്റെ ബിസിനസ് സംരംഭങ്ങളെ നിരന്തരമായി വേട്ടയാടുന്ന സമീപനമാണ് കേരളത്തിലെ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്. തെലങ്കാന ുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും വ്യവസായ മന്ത്രിയുായ കെ ടി രാമ റാവു പ്രത്യേക താത്പര്യമെടുത്താണ് സാബുവിനെ അവിടേക്ക് ക്ഷണിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

 


Latest Related News