Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇയിലെ സാമൂഹ്യപ്രവർത്തകൻ ഖാലിദ് പുറക്കാട് നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു 

May 20, 2021

May 20, 2021

ദുബായ് : യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്ന പയ്യോളി പുറക്കാട് സ്വദേശി ഖാലിദ് പറമ്പിൽ (48) നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചു.കാൽ നൂറ്റാണ്ടോളം ദുബായിൽ വിദേശ കമ്പനിയിലെ ജോലിയും ബിസിനസുമായി കുടുംബ സമേതം കഴിഞ്ഞിരുന്ന ഖാലിദ്, മികവുറ്റ സംഘാടകനും ജീവകാരുണ്യ പ്രവർത്തകനും സാമൂഹിക സേവകനുമായിരുന്നു.ഒരു മാസം മുൻപ് അവധിക്കു നാട്ടിൽ പോയ അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഇരിങ്ങൽ കോട്ടക്കൽ സാബില ആണു ഭാര്യ. മക്കൾ: ആഷിറ, ആതിഫ. സഹോദരങ്ങൾ: മുഹമ്മദ്, സുബൈർ (ഇരുവരും ദുബായ്), അബ്ദുറഹിമാൻ (ഖത്തർ) ജമീല, റസിയ, അസ്മ, സൗദ, റൈഹാനത് .
രണ്ടു ദിവസം മുൻപാണ്  ഇദ്ദേഹത്തിന്റെ മാതാവ് മരണപ്പെട്ടത്.യുഎഇയിലെ പയ്യോളിക്കരുടെ കൂട്ടായ്മയായ പെരുമ പയ്യോളിയുടെ സ്ഥാപകാംഗമായിരുന്നു. ഖാലിദിന്റെ വിയോഗത്തിൽ യുഎഇയിലെ മലയാളികളും സുഹൃത്തുക്കളും അനുശോചനം  അറിയിച്ചു.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News