Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
ഒമാനില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ജെ.സി.ബിയുടെ കയ്യില്‍ തൂങ്ങി മരിച്ച് മലയാളി യുവാവ്; ഞെട്ടിത്തരിച്ച് സുഹൃത്തുക്കള്‍

January 24, 2021

January 24, 2021

മസ്‌കത്ത്: ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം പത്തനംതിട്ട സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചു. കോന്നി പയ്യാമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് ഒമാനിലെ നിസ്‌വയില്‍ ജെ.സി.ബിയുടെ കയ്യില്‍ തൂങ്ങി മരിച്ചത്. ജെ.സി.ബി ഓപ്പറേറ്ററായിരുന്നു 33 കാരനായ പ്രശാന്ത്. 

'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്' -ഇതായിരുന്നു മരിക്കുന്നതിന് മുമ്പ് പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു പ്രശാന്ത് ഇത് ഫേസ്ബുക്കില്‍ കുറിച്ചത്. 

പ്രശാന്തിന്റെ പോസ്റ്റ് തമാശയായിരിക്കുമെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശാന്ത് ആത്മഹത്യ ചെയ്ത വാര്‍ത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. നിരവധി പേരാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഞെട്ടല്‍ പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയര്‍ത്തി വച്ച് അതില്‍ തൂങ്ങിയാണ് പ്രശാന്ത് ആത്മഹത്യ ചെയ്തത്. 


പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നര മാസം മുമ്പാണ് നിസ്‌വയിലേക്ക് വന്നത്. അവിവാഹിതനാണ്. സി.പി.ഐ.എം അനുഭാവിയായ പ്രശാന്ത് സൈബറിടങ്ങളില്‍ സി.പി.ഐ.എമ്മിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.

മൃതദേഹം നിസ്വ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. 

പ്രത്യേക ശ്രദ്ധയ്ക്ക്: ജീവിതത്തിലെ ഒരു പ്രശ്‌നത്തിനും ആത്മഹത്യ പരിഹാരമല്ല. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മളെ കാത്തിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖം ഓര്‍മ്മിക്കുക. ജീവിതം സ്വയം അവസാനിപ്പിക്കാനുള്ള ചിന്തയെ അതിജീവിക്കാനായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാന്‍ ഒരിക്കലും മടിക്കരുത്. ഇതിനായി 1056 (ഇന്ത്യയില്‍ നിന്ന്), 0471-2552056 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News