Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഈ വർഷത്തെ ശൈഖ് സായിദ് മാരത്തോൺ കേരളത്തിൽ

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ  

ദുബായ് :ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി യു.എ.ഇ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ശൈഖ് സായിദ് ചാരിറ്റി മാരത്തോണിന് ഈ വർഷം കേരളം വേദിയാകും. ദുബായിൽ  മുഖ്യമന്ത്രി പിണറായി വിജയനും സായിദ് മാരത്തോൺ സംഘാടക സമിതിയും നടത്തിയ ചർച്ചയിലാണ് തീരുമാനം.

പാവപ്പെട്ട രോഗികളെ തുണക്കുന്നതിന് ഫണ്ട് സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചു വരുന്നത്. യു.എ.ഇ രാഷ്ട്ര ശിൽപി ശൈഖ് സായിദിന്റെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എല്ലാ വർഷവും മാരത്തോൺ നടത്തി വരുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്റെ നിർദേശപ്രകാരമാണ് 2005 മുതൽ മാരത്തോൺ സംഘടിപ്പിച്ചുവരുന്നത്.

സായിദ് മാരത്തോൺ ചെയർമാൻ ലഫ്. ജനറൽ മുഹമ്മദ് ഹിലാൽ അൽ കഅ്ബി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർക്കൊപ്പം പ്രവാസി വ്യവസായി എം.എ യൂസുഫലിയും മുഖ്യമന്ത്രി പിണറായിയുമായുളള ചർച്ചയിൽ സംബന്ധിച്ചു. ഏറ്റവും കൂടുതൽ മലയാളികൾ പ്രവാസികളായുള്ള രാജ്യം എന്നതു കൂടി മുൻനിർത്തിയാണ് സായിദ് മാരത്തോണിന് കേരളത്തെ തെരഞ്ഞെടുത്തതെന്ന് മുഹമ്മദ് ഹിലാൽ അൽ കഅ്ബി പറഞ്ഞു. മാരത്തോൺ നടത്തിപ്പിന്റെ എല്ലാ ചെലവുകളും യു.എ.ഇ വഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കമ്മിറ്റിക്ക് രൂപം നൽകും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News