Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ കോഴിക്കോട് സ്വദേശിയുടെയും യുവതിയുടെയും ആത്മഹത്യ കൊലപാതകം തന്നെയെന്ന് പോലീസ്,മൂന്ന് പ്രതികൾ അറസ്റ്റിലായതായും സൂചന

July 18, 2022

July 18, 2022

അബുദാബി :രണ്ടു വർഷം മുമ്പ് അബുദാബിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മൽ കുറുപ്പൻതൊടികയിൽ ഹാരിസിന്റെ (35)യും യുവതിയുടെയും മരണം കൊലപാതകം തന്നെയെന്ന് പോലീസ്..നിലമ്പൂരിൽ  മൂലക്കൂരുവിന്റെ ചികിത്സാ രഹസ്യം തട്ടിയെടുക്കാനായി പാരമ്പര്യം  വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ തന്നെയാണ്  അബുദാബിയിലും രണ്ടുപേരെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.ഈ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ അറസ്റ്റിലായതായും സൂചനയുണ്ട്.

നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ  മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും മാനേജരായ യുവതിയും ആണ് 2020 മാര്‍ച്ച്‌ അഞ്ചിന് അബുദാബിയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ടത്.യുവതിയെ കൊന്നശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നു വരുത്താനുള്ള തെളിവുകള്‍ സംഘം ആസൂത്രണം ചെയ്ത് സൃഷ്ടിക്കുകയായിരുന്നു.  മലപ്പുറം എസ്‌പി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് തെളിയിച്ചത്.

ഷൈബിന്‍ അഷറഫ് കൊലയ്ക്ക് നിര്‍ദേശം നല്‍കിയത് സിഗ്നല്‍ ആപ് വഴിയാണെന്ന് പൊലീസ് പറയുന്നു. ഷൈബിന്‍ അഷ്‌റഫ് അബുദബിയില്‍ പോകാതെ ഫോണ്‍ വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണു സാക്ഷിമൊഴി.

ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചതായി സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഹാരിസ് 2020ല്‍ അബുദാബിയില്‍വച്ച്‌ കൈമുറിച്ച്‌ ആത്മഹത്യ ചെയ്തതായി ഷൈബിന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

തലേ ദിവസവും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ഫോണിൽ ഹാരിസ് ബന്ധപ്പെട്ടിരുന്നു.
ഹാരിസിന്റെ ദുരൂഹ മരണത്തിൽ കോടതിയുടെ നിർദ്ദേശ പ്രകാരം രണ്ടുദിവസം മുമ്പ് നിലമ്പൂർ പോലീസ് കേസെടുത്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News