Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതോടെ ഭൂമി വാങ്ങിക്കൂട്ടാൻ ബി.ജെ.പി നീക്കം

September 03, 2019

September 03, 2019

370 വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി നിലനിൽക്കുമ്പോൾ കശ്മീരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ പുറത്തുള്ളവര്‍ക്ക് വിലക്കുണ്ടായിരുന്നു. കശ്മീരിലെ ജോലികളില്‍ കശ്മീരികളെ മാത്രം പരിഗണിക്കുന്നതും കശ്മീരില്‍ നിന്ന് വിവാഹം ചെയ്യുന്നതിന് വിലക്കുള്ളതുമായിരുന്നു ഈ നിയമം. ഇത് റദ്ദാക്കിയതോടെഅവസരം മുതലെടുക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ബി.ജെ.പി യുടെയും ശ്രമം. കശ്മീരില്‍ ഭൂമി വാങ്ങുന്ന ആദ്യ ഇതരസംസ്ഥാനമാകും മഹാരാഷ്ട്ര. 

മുംബൈ: കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതിന് പിന്നാലെ അവിടെയുള്ള കണ്ണായ സ്ഥലങ്ങൾ വാങ്ങിക്കൂട്ടാൻ ബിജെപി സര്‍ക്കാർ ശ്രമം തുടങ്ങി. രണ്ടിടങ്ങളിലായി റിസോർട്ടുകൾ പണിയാൻ പറ്റിയ വലിയ ഭൂപ്രദേശം സ്വന്തമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം.രണ്ടിടത്തും റിസോര്‍ട്ടുകള്‍ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കഴിഞ്ഞമാസം ആദ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. കശ്മീര്‍ താഴ്‌വരയിലെ പഹല്‍ഗാമിലും ലഡാക്കിലെ ലേയിലും തീര്‍ഥാടകരെ ലക്ഷ്യമിട്ട്  രണ്ട് റിസോര്‍ട്ടുകൾ സ്ഥാപിക്കുകയാണ് ആദ്യ പദ്ധതി. ഇതിനുള്ള നടപടികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചു.

രണ്ടു റിസോര്‍ട്ടുകള്‍ക്കും ഒരു കോടി രൂപ വീതം മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 15 ദിവസത്തിനകം ഭൂമി സര്‍വ്വെ നടത്തും. ഇതുവരെ സ്ഥലം കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവളം അടുത്തുള്ള ശ്രീനഗറിലും സ്ഥലം വാങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി ജയ്കുമാര്‍ റാവല്‍ പറഞ്ഞു.


Latest Related News