Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഹൃദയാഘാതം,സന്ദർശന വിസയിലെത്തിയ കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

July 05, 2023

July 05, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി.സന്ദര്‍ശന വിസയില്‍ എത്തിയ കണ്ണൂര്‍ രാമന്തളി വടക്കുമ്പാട് പറമ്പൻ ആയത്തുല്ലയാണ് (44) മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട്  ദേരയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായ്  കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് എ.ജി.എ. റഹ്മാന്‍റെ ഭാര്യ സഹോദരനാണ്. പിതാവ്: പരേതനായ എട്ടിക്കുളം ഹംസ. മാതാവ്: അസ്മ. ഭാര്യ: സുഫൈറ. മക്കള്‍: അഫ്നാൻ, ഹന. സഹോദരങ്ങള്‍: ആരിഫ, അസ്ഫറ, മുഹമ്മദ് ഹഷിം.

മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ദുബായ്  കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് എ.ജി.എ. റഹ്മാൻ, കെ.എം.സി.സി കാസര്‍കോട് ജില്ല ഡിസീസ് കെയര്‍ യൂനിറ്റ് കണ്‍വീനര്‍ ഷുഹൈല്‍ കോപ്പ എന്നിവര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News