Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സന്മനസ്സുള്ളവർ കൈകോർത്താൽ രാജേഷിനെ നാട്ടിലെത്തിക്കാം,ജീവൻ നിലനിർത്തുന്നത് ഒട്ടകത്തിനുള്ള ഇൻഷുറൻസ് തുകയിൽ

February 21, 2022

February 21, 2022

ന്യൂസ്‌റൂം കേരള ബ്യുറോ 

തൃശൂർ : കഴിഞ്ഞ ഒൻപത് മാസമായി സൗദിയിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന മലയാളി യുവാവിനെ നാട്ടിലെത്തിച്ചു തുടർ ചികിത്സ നൽകാൻ സന്മനസ്സുള്ളവരുടെ സഹായം തേടുന്നു.തൃശൂർ വടക്കാഞ്ചേരി വാഴാനി സ്വദേശി രാജേഷ്(27) ആണ് സൗദിയിലെ അൽ ഖോബാർ അൽ മുവാസാത്ത്‌ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.ദമാമിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ വർഷം ജൂൺ ഒന്നിന് ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.റോഡ് കുറുകെ കടന്ന ഒട്ടകത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാബിന്‍ വേര്‍പ്പെട്ട് ടാങ്കറിലിടിച്ച് രാജേഷിന്റെ തലയ്ക്ക് സാരമായി പരിക്കേൽക്കുകയായിരുന്നു..അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ ഐസുയുവിൽ കോമ അവസ്ഥയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ പിന്നീട് അൽ ഖോബാർ അൽ മുവാസാത്ത്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

ചികിത്സയെ തുടർന്ന് ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും നാട്ടിലെത്തിച്ച്‌ വിദഗ്ധ ചികിൽസ നൽകിയാൽ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചപ്പെടുന്നാണ്‌ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ പറയുന്നത്.നിലവിൽ അപകടത്തിനിടയാക്കിയ ഒട്ടകത്തിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിലാണ് രാജേഷിന്റെ ചികിത്സ നടക്കുന്നത്.ഇടക്ക് എപ്പോഴെങ്കിലും കണ്ണു തുറക്കുന്നത് മാത്രമാണ് രാജേഷിനെ പരിചരിക്കുന്ന ഡോക്ടർമാർക്കും നെഴ്സുമാർക്കും ഏക ആശ്വാസം. ഈ അവസ്ഥയിൽ രാജേഷിനെ നാട്ടിലെത്തിക്കാൻ ഭാരിച്ച ചെലവ്‌ വരും. ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന ഇദ്ദേഹത്തെ എയർ അബുലൻസ്‌ സൗകര്യത്തോടെ ഒരു ഡോക്ടറുടേയും ഒരു നഴ്സിന്റെയും സാന്നിധ്യമില്ലാതെ വിട്ടുനൽകാൻ കഴിയില്ലെന്നാണ്‌ നിലവിലെ ആശുപത്രി അധികൃതർ പറയുന്നത്‌.

40 ലക്ഷം രൂപയെങ്കിലും എയര്‍ ടാക്സിക്ക് ചെലവു വരും. സൗദിയില്‍നിന്ന് നാട്ടിലെത്തിയാല്‍ ഇവിടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഉറപ്പാക്കാനാകുമെന്ന് അമ്മ പുഷ്പലത പറയുന്നു.സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന രാജേഷിന്റെ കുടുംബത്തിന്‌ ഈ തുക കണ്ടെത്താൻ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയാണ്.അതേസമയം കൂലിപ്പണിക്കാരനായ രാജേഷിന്റെ അച്ഛൻ രാജൻ സഹായമഭ്യർഥിച്ച്‌ നാട്ടിലെ സാമൂഹിക, പൊതുപ്രവർത്തകരെ സമീപിച്ചതിന്റെ ഭാഗമായി എംഎൽഎ, എംപി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി നാട്ടിൽ ഒരു സഹായസമിതി രൂപീകരിക്കുകയും കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രാജേഷിന്റെ പിതാവ് രാജൻ എന്നിവയുടെ പേരിൽ ഗ്രാമീണ ബാങ്ക്

മണലിത്തറ ബ്രാഞ്ചിൽ ജോയിന്റ് അകൗണ്ട് തുടങ്ങിയിട്ടുമുണ്ട്‌. 

ഉദാരമതികൾ ഏറ്റെടുത്താൽ വളരെ എളുപ്പത്തിൽ രാജേഷിനെ നാട്ടിലെത്തിച്ച്‌ വിദഗ്ധ ചികിൽസ നൽകാനും അദ്ദേഹത്തെ ജീവിതത്തിലേക്ക്‌ തിരികെകൊണ്ടുവരാനും കഴിയും. ഷാജി മതിലകത്തിനൊപ്പം നിയമ സഹായങ്ങൾക്ക്‌ അബ്ദുൽ റസാഖ്‌, ബിനോയ്‌ വിശ്വം എന്നിവർ സഹായത്തിനുണ്ട്‌. സഹായിക്കാൻ ആഗ്രഹിക്കുന്നവർ രാജേഷിന്റെ അച്ഛൻ രാജനുമായോ (9048064589), സഹോദരി ഭർത്താവ്‌ സതീഷുമായോ (9539034466) ബന്ധപ്പെടാം. രാജേഷ്‌ ചികിൽസാ സഹായനിധി ജോയിന്റ്‌ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ താഴെ കൊടുക്കുന്നു.

RAJESH CHIKILSA SAHAYANIDH
AC - 40710101043376
IFSC KLGB0040710
Branch MANALITHRA
KERALA GRAMIN BANK

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News