Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായ് സർക്കാരിൽ തൊഴിലവസരങ്ങൾ,ഉയർന്ന വേതനം(അപേക്ഷിക്കാനുള്ള ലിങ്ക്)

December 14, 2021

December 14, 2021

ദുബായ് : ദുബായ് സര്‍ക്കാരിലെ വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യുഎഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷകളയയ്ക്കാം. 30,000 ദിര്‍ഹം (ആറ് ലക്ഷം ഇന്ത്യന്‍ രൂപ)വരെ പ്രതിമാസ ശമ്പളം ലഭിക്കുന്ന ജോലികളും ഇതിലുള്‍പ്പെടുന്നു.

ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ്,  ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് ടൂറിസം ആന്‍ഡ്  ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് എന്നിവയിലടക്കമാണ് ഒഴിവുകളുള്ളത്.  ദുബായ് സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടലില്‍ ഇതിന്റെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.https://jobinformation.info/job/latest-jobs-in-dubai-uae/?utm_campaign=google_jobs_apply&utm_source=google_jobs_apply&utm_medium=organicഎന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.

ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ ഒഴിവിലേക്ക് അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവര്‍ക്ക് അപേക്ഷകളയക്കാം. 20,000-30,000 ദിര്‍ഹം വരെയാണ് ശമ്പളം.  ദുബായ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് ബിഎസ്സി നഴ്‌സിങോ തത്തുല്യമായ യോഗ്യതയോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 10,000 ദിര്‍ഹത്തില്‍ താഴെയാണ് ശമ്പളം.

ഇതേ ഹോസ്പിറ്റലിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍(ജനറല്‍ സര്‍ജറി, ഇന്റേണ്‍ മെഡിസിന്‍)ഒഴിവിലേക്ക് 20,000-30,000 ദിര്‍ഹം വരെയാണ് ശമ്പളം. ദുബൈ മീഡിയ ഓഫീസില്‍ അറബിക് എഡിറ്ററുടെ ഒഴിവിലേക്ക് ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടി മീഡിയ, മീഡിയ സ്റ്റഡി എന്നിവയിലേതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ. സീനിയര്‍ എഡിറ്റര്‍(അറബി)ഒഴിവിലേക്ക് ഇതേ യോഗ്യതകളാണ് വേണ്ടത്. 10,000-20,000 ദിര്‍ഹം വരെയാണ് ശമ്പളം. ദുബൈ ടൂറിസത്തില്‍ ഡാറ്റ എഞ്ചിനീയര്‍ടെ ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍ യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. വനിതാ ശാക്തീകരണ വകുപ്പില്‍ ഫിറ്റ്‌നസ് സൂപ്പര്‍വൈസറുടെ ഒഴിവുമുണ്ട്.  

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597

 


Latest Related News