Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഗൾഫ് മേഖലയിലെ ആദ്യ ജൂത 'കോഷർ' സൂപ്പർമാർക്കറ്റ് ദുബായിൽ തുറന്നു

December 30, 2022

December 30, 2022

ന്യൂസ്‌റൂം ബ്യുറോ 
ദുബായ്: ജൂത മതവിശ്വാസികള്‍ക്ക് നിയമപ്രകാരം കഴിക്കാവുന്ന കോഷര്‍ ഭക്ഷണണങ്ങളുമായി ദുബായില്‍ ആദ്യ ഇസ്രായേലി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. 130 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്രായേല്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമുള്ള കോഷര്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്
ഗള്‍ഫ് മേഖലയില്‍ ആരംഭിക്കുന്ന ആദ്യത്തെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റാണ് കഴിഞ്ഞ ദിവസം ദുബായില്‍ തുറന്നത്. 

മതവിശ്വാസങ്ങളില്‍ നിഷ്ഠ പുലര്‍ത്തുന്ന ജൂതന്മാര്‍ക്ക് ഏറെ സഹായകമാവുന്നതാണ് കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റ്. ജൂത പ്രമാണങ്ങള്‍ പ്രകാരം കഷ്‌റുത്ത് എന്ന ഭക്ഷണ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടുള്ള ഭക്ഷണ സാധനങ്ങളാണ് കോഷര്‍. ഇതുപ്രകാരമുള്ള മാംസാഹാരങ്ങളും സസ്യാഹാരങ്ങളും റിമോണില്‍ ലഭിക്കും. പൂര്‍ണമായും രക്തം വാര്‍ന്നുപോയ ശേഷമുള്ള ചിക്കന്‍, ബീഫ് ഉള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ മാത്രമേ കഷ്‌റുത്ത് വ്യവസ്ഥകള്‍ പ്രകാരം കഴിക്കാന്‍ പാടുള്ളൂ എന്നതാണ് നിയമം. ഏതൊക്കെ പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷണം കഴിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷനായ കോഷര്‍ മെഹുദര്‍ മുദ്രയുള്ള ഭക്ഷണ സാധനങ്ങള്‍ ദുബായ് സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കും.

ജൂത വിശ്രമ ദിനമായ ശബ്ബത്ത് വേള പാചകം നിരോധിച്ചിരിക്കുന്ന സമയമാണ്. ശബ്ബത്ത് വേളയില്‍ ദുബായില്‍ താമസിക്കുന്ന ജൂത വിശ്വാസികള്‍ക്ക് ചൂടുള്ള ഭക്ഷണം റിമോണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കും. ജൂത വിശ്വാസികളായ സന്ദര്‍ശകരുടെയോ വ്യത്യസ്ത ജൂത വിഭവങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെയോ താല്‍പര്യങ്ങള്‍ അനുസരിച്ചുള്ള പരമ്പരാഗത ഭക്ഷണ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. ജൂതര്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായ നിലക്കടല, വെണ്ണ എന്നീ ചേരുവകളോടെയുള്ള ലഘുഭക്ഷണമായ ബംബ ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇസ്രായേലി സ്‌നാക്‌സും ഇവിടെ ലഭ്യമാണ്. ബംബ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇസ്രായേലി ലഘുഭക്ഷണമായ ബിസ്ലി, 'ബാര്‍ബിക്യൂ', 'ഗ്രില്‍' ഉള്‍പ്പെടെയുള്ള വ്യത്യസ്തമായ രുചിഭേദങ്ങളിലും ഇവിടെ ലഭിക്കുമെന്നും അധികരൃതര്‍ അറിയിച്ചു.

അതേസമയം, യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ജൂതന്മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News