Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഇറാൻ വിപ്ലവം,വെയിൽസിനെ വിറപ്പിച്ച് പേർഷ്യൻ കുതിരകൾ

November 25, 2022

November 25, 2022

 

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ :ഖത്തർ ലോകകപ്പിൽ ഏഷ്യൻ മുന്നേറ്റം തുടരുന്നു. വെയ്ല്‍സിനെ ഇറാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുന്ന മറ്റൊരു മത്സരമാകുമെന്ന് തോന്നിപ്പിച്ച കളിയില്‍ അവസാന നിമിഷങ്ങളിലാണ് രണ്ട് ഗോളുകളും വീണത്. അധിക സമയത്തെ എട്ടാം മിനുറ്റില്‍ റൂസ്‌ബെ ചെഷ്മി ബോക്‌സിന് മുന്നില്‍ നിന്ന് തൊടുത്ത ലോങ് റേഞ്ചര്‍ വെല്‍ഷ് പ്രതിരോധത്തേയും ഗോള്‍ കീപ്പറേയും നിമിഷാര്‍ദ്ധം കൊണ്ട് മറികടന്ന് വലയില്‍ പ്രവേശിച്ചു.
ഗാലറിയിലേയും കളിക്കളത്തിലേയും ആരവം അടങ്ങും മുന്നേ രണ്ടാം നിമിഷത്തില്‍ തന്നെ അടുത്ത ഗോളെത്തി. പകച്ചുനിന്ന വെല്‍ഷ് മധ്യനിരയേയും പ്രതിരോധത്തേയും കാഴ്ച്ചക്കാരാക്കി ഇറാന്‍ നടത്തിയ മുന്നേറ്റം ഗോളായി. റമിന്‍ റാമിന്‍ റസായിയേന്‍ ആണ് വെല്‍ഷ് ബോക്‌സില്‍ പ്രവേശിച്ച് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്ത്. വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസി ഇറാന്റെ ഒമ്പതാം നമ്പര്‍ മെഹ്ദി തരേമിയെ ഫൗള്‍ ചെയ്ത് റെഡ് കാര്‍ഡ് വാങ്ങി പുറത്തുപോയത് കളിയിലെ വഴിത്തിരിവായി. 86-ാം മിനുറ്റിലായിരുന്നു ഇത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News