Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഗുരുതരമായി പരിക്കേറ്റ സൗദി ഡിഫന്റർ യാസിർ അൽ ശഹ്‌റിയെ റിയാദിൽ എത്തിച്ചു,ശസ്ത്രക്രിയാ നടപടികൾ പുരോഗമിക്കുന്നു

November 23, 2022

November 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്നലെ അർജന്റീനക്കെതിരെ നടന്ന ഐതിഹാസിക മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ സൗദി ഡിഫന്റർ യാസിർ അൽ ശഹ്‌റാനിയെ വിദഗ്ദ്ധ ചികിത്സക്കായി റിയാദിൽ എത്തിച്ചു.വിജയത്തിന്റെ അവസാന നിമിഷങ്ങളിൽ സൗദി ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസിയുമായി കൂട്ടിയിടിച്ചാണ് നെഞ്ചിലും വയറിലും തലയിലും അൽ ശഹ്‌റാനിക്ക് ഗുരുതരമായി പരിക്കേറ്റത്.താടിയെല്ലും മുഖത്തെ എല്ലും പൊട്ടിയതിന് പുറമെ,ആന്തരിക രക്തസ്രാവമുണ്ടായതായും റിപ്പോർട്ട് ഉണ്ട്.

ഇന്ന് രാവിലെയാണ് ദോഹയിലെ ഹമദ് മെഡിക്കൽ സിറ്റിയിൽ നിന്ന് അദ്ദേഹത്തെ റിയാദിലെ നാഷണൽ ഗാർഡ് ആശുപത്രിയിൽ എത്തിച്ചതെന്ന് സൗദി ഫുട്‍ബോൾ ടീം ട്വീറ്റ് ചെയ്തു.

ശസ്ത്രക്രിയാ നടപടികൾ പുരോഗമിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News