Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഇന്ത്യയുടെ അനുശോചനം,വെങ്കയ്യ നായിഡു അബുദാബിയിൽ എത്തി

May 15, 2022

May 15, 2022

ദില്ലി: വെള്ളിയാഴ്ച അന്തരിച്ച യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു  അബുദാബിയിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അബുദാബിയിലെത്തിയ അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ യുഎഇ ഭരണാധികാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ദില്ലിയിലെ യുഎഇ എംബസിയിലെത്തിയാണ് അനുശോചനം അറിയിച്ചത്. തുടര്‍ന്ന് നേരിട്ട് അനുശോചനമറിയിക്കാനായി ഉപരാഷ്‍ട്രപതി തന്നെ ഇന്ന് അബുദാബിയിലെത്തുകയായിരുന്നു.

യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും രാഷ്‍ട്രപിതാവ് ശൈഖ് സായിദിന്റെ മകനുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷമാണ് അന്തരിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  
 


Latest Related News