Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്കത്തിലെ ഇന്ത്യൻ സ്‌കൂളുകൾ ഒക്ടോബർ ഒന്നിന് തുറക്കും

September 23, 2021

September 23, 2021

മസ്കത്ത് : മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ മൂന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. ആദ്യ ഘട്ടത്തില്‍ പന്ത്രണ്ടാം ക്ലാസ് മാത്രമാണ് തുറക്കുക. മറ്റു ക്ലാസുകള്‍ ഘട്ടം ഘട്ടമായാണ് തുറക്കുക.

മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് നടക്കുക. ബാക്കി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ക്ലാസുകള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും. രാവിലെ 6.55 ഓടെ കുട്ടികള്‍ ക്ലാസില്‍ ഹാജരായിരിക്കണം. സ്‌കൂളുകളില്‍ ഫിസിക്കല്‍ എജുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, ലൈബ്രറി എന്നിവക്കും പിരീഡ് അനുവദിച്ചിട്ടുണ്ട്. വിവിധ സ്‌കൂളുകള്‍ വിവിധ രീതിയിലാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്. ഓരോ ക്ലാസിലും 20 കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്‌കൂളുകള്‍ സ്വീകരിക്കുന്നുണ്ട്. സ്‌കൂളിലെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും കൂടുതല്‍ ശരീര ഊഷ്മാവ് ഉള്ളവരെയും രോഗലക്ഷണങ്ങളുള്ളവരെയും തിരിച്ചയക്കണമെന്നും മന്ത്രാലയം സ്‌കൂളുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തിൽ പറയുന്നു.

വെൽകെയർ ഫാർമസിയുടെ ഖത്തറിലെ 75മത് ശാഖയുടെ ഉത്ഘാടനം അൽ ഗറാഫയിലെ എസ്ദാൻ മാളിൽ ഇന്ന് വൈകീട്ട് 4.30ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ഡോ.ദീപക് മിത്തൽ നിർവ


Latest Related News