Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

May 17, 2022

May 17, 2022

ന്യൂഡൽഹി : ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെതിരെ (ഒഐസി) ശക്തമായ വിമർശനവുമായി ഇന്ത്യ. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നടന്ന ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യക്കെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങളുടെ പേരിലാണ് വിമര്‍ശനം.ജമ്മുകശ്മീരിലെ മണ്ഡല പുനർനിർണ്ണയം യുഎൻ ചട്ടങ്ങളുടെ ലംഘനമെന്നായിരുന്നു ഒഐസി ആരോപിച്ചത്.അതേസമയം,അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് പരമാര്‍ശങ്ങളെന്ന് കേുന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

ജമ്മുകശ്മീരിലെ മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ചുള്ള ഒഐസിയുടെ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഒഐസിയുടേത് അനാവശ്യ പ്രസ്താവനയാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

പാകിസ്ഥാന്റെ പ്രേരണയിൽ വർഗ്ഗീയ അജണ്ടയുമായി ഒഐസി മുന്നോട്ടു പോകുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മുകശ്മീരിലെ മണ്ഡല പുനർനിർണ്ണയം യുഎൻ ചട്ടങ്ങളുടെ ലംഘനമെന്നായിരുന്നു ഒഐസി ആരോപിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഒ.ഐ.സി സെക്രട്ടേറിയറ്റ് ഒരിക്കല്‍ കൂടി അനാവശ്യമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

'വസ്‍തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായിരുന്നു യോഗത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രസ്‍താവനകള്‍. മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പര തന്നയുള്ള പാകിസ്ഥാനില്‍ വെച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെക്കുറിച്ച് പ്രസ്‍താവന നടത്തുന്നത് വിരോധാഭാസമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി'. ഇത്തരം നടപടികളോട് സഹകരിക്കുന്ന രാജ്യങ്ങളും ഭരണകൂടങ്ങളും അത് അവരുടെ സല്‍പ്പേരിനെയായിരിക്കും ബാധിക്കുകയെന്ന് മനസിലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇത്തവണ പ്രത്യേക അതിഥിയായി പങ്കെടുക്കുകയും ചെയ്‍തു. ഇതാദ്യമായാണ് ഒ.ഐ.സി യോഗത്തില്‍ ചൈനീസ് പ്രതിനിധി അതിഥിയായി പങ്കെടുക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News