Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)വിദേശത്തെ ആദ്യ കാമ്പസ് അബുദാബിയിൽ തുറക്കുന്നു

July 16, 2023

July 16, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യുടെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (എഡിഇകെ) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്.

ഓഫ്‌ഷോർ കാമ്പസ് സ്ഥാപിക്കുന്നതായി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഐഐടിയാണിത്. കഴിഞ്ഞയാഴ്ച ഐഐടി മദ്രാസ് ടാൻസാനിയയിലെ സാൻസിബാറിൽ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു.

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ അബുദാബിയിൽ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യൻ വിദ്യാഭ്യാസം ആഗോളതലത്തിലെത്തുന്നതിന്റെ ഒരു പുതിയ അധ്യായം തുറക്കുന്നു. യുഎഇയിലെ ഐഐടി ഡൽഹി കാമ്പസ് ഇന്ത്യ - യുഎഇ സൗഹൃദത്തിന്റെയും സൗധമായിരിക്കും,' കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു.

അടുത്ത വർഷം ജനുവരി മുതൽ അബുദാബി കാമ്പസിൽ മാസ്റ്റേഴ്‌സ് കോഴ്‌സുകൾ തുടങ്ങുമെങ്കിലും ബാച്ചിലർ ലെവൽ പ്രോഗ്രാമുകൾ സെപ്തംബർ മുതലായിരിക്കും ആരംഭിക്കുക. അക്കാദമിക് പ്രോഗ്രാമുകളും ഇൻപുട്ടുകളും പെഡഗോഗിയും ഐഐടി ഡൽഹിയും നൽകും. ഐഐടി ഡൽഹി - അബുദാബി ഐഐടി ഡൽഹിയുടെ ഒരു ഗവേഷണ കേന്ദ്രീകൃത കാമ്പസായിരിക്കും. ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലങ്ങളിലെ കോഴ്‌സുകളായിരിക്കും ഇവിടെയുണ്ടാവുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക   https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News