Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്ന് വീണു

November 07, 2022

November 07, 2022

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: സൗദി റോയല്‍ എയര്‍ഫോഴ്‌സിന്റെ എഫ്-15 എസ് യുദ്ധവിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കിങ് അബ്ദുല്‍ അസീസ് എയര്‍ബേസ് പരിശീലന ഗ്രൗണ്ടില്‍ തകര്‍ന്നുവീണു.

ഞായറാഴ്ച രാത്രി പതിവ് പരിശീലനത്തിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ഓഫിസര്‍മാര്‍ അടങ്ങുന്ന ക്രൂ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതായി മന്ത്രാലയ വക്താവ് ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു. പരിക്കുകളോ നഷ്ടങ്ങളോ ഉണ്ടായില്ല. അപകടത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. മക്‌ഡൊണല്‍ ഡഗ്ലസ് രൂപകല്‍പന ചെയ്‌ത ഇരട്ട എന്‍ജിന്‍ യുദ്ധവിമാനമാണ് എഫ്-15 ഈഗിള്‍.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News