Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിമാന സർവീസ് ഇല്ല,കുവൈത്ത് വിമാനത്താവളം താൽകാലികമായി തുറന്നാലും ഇടത്താവളങ്ങളിൽ കുടുങ്ങിയവർക്ക് പ്രയോജനം ചെയ്യില്ല 

December 23, 2020

December 23, 2020

ദുബായ് : ജനിതക മാറ്റത്തോടെയുള്ള കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി മൂന്ന് ഗൾഫ് രാജ്യങ്ങൾ അപ്രതീക്ഷിതമായി വിമാന സർവീസുകൾ നിർത്തിവെച്ചത് മലയാളികൾ ഉൾപെടെ നിരവധി ഇന്ത്യക്കാർക്ക് തിരിച്ചടിയായി.ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടത്താവളമാക്കി കുവൈത്തിലേക്ക് മടങ്ങാനിരുന്ന യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്.ഇവരുടെ കാര്യത്തിൽ ഇനിയും അനിശ്ചിതത്വം തുടരുകയാണ്.

ഇതിനിടെ,ഇടത്താവളം വഴി കുവൈത്തിലേക്ക്‌ മടങ്ങാനിരുന്ന യാത്രക്കാരെ രാജ്യത്തേക്ക്‌ തിരിച്ചെത്തിക്കുന്നതിനു കുവൈത്ത്‌ വിമാനത്താവളം താൽക്കാലികമായി തുറക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും കുവൈത്തികൾക്കും അവരുടെ ഗാർഹികത്തൊഴിലാളികൾക്കും ആരോഗ്യ മന്ത്രാലയ ജീവനക്കാർക്കും ബന്ധുക്കൾക്കും മാത്രമാണ് പ്രത്യേക വിമാനത്തിൽ യാത്ര അനുവദിക്കുക എന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇതോടെ യു.എ.ഇ, തുർക്കി തുടങ്ങി ഇടത്താവളങ്ങളിൽ ക്വാറന്‍റൈനിലുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ വിമാന സർവീസ് നിർത്തിവെച്ചത് മൂലം യു.എ.ഇയിൽ കുടുങ്ങിയ കുവൈത്ത് പ്രവാസികൾക്കായി ജി.കെ.പി.എ ഉൾപ്പെടെയുള്ള പ്രവാസി സംഘടനകൾ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട് .

ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ വൈകീട്ടാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യല്‍ വിമാന സർവീസ് നിർത്തിവെച്ചത്.  

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 

  


Latest Related News