Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് യോഗ്യതാ ക്രിക്കറ്റ് മൽസരത്തിൽ ഇന്ന് ഒമാനും യു.എ.ഇയും ഏറ്റുമുട്ടും

June 21, 2023

June 21, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

മസ്കത്ത്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിന് ഒമാൻ ഇന്നിറങ്ങും. ആദ്യ കളിയിൽ വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് സിംബാബ്‍വെയിലെ ബുലാവയോ അത്‌ലറ്റിക് ക്ലബ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ഒമാൻ ഇന്ന് യു.എ.ഇക്കെതിരെ പോരിനിറങ്ങുന്നത്.

ഒമാന്‍ സമയം രാവിലെ 11 മണിക്കാണ് മത്സരം.ആദ്യമത്സരത്തിൽ അയർലൻഡിനെ അഞ്ച് വിക്കറ്റിന് തകർക്കാൻ കഴിഞ്ഞത് ടീമിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. എന്നാൽ, ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തോറ്റ യു.എ.ഇക്ക് ഇന്ന് വജയം അനിവാര്യമാണ്. 

ഒമാന്‍റെ അടുത്ത മത്സരം 23ന് മുൻ ലോക ചാമ്പ്യൻമാരായ ശ്രീലങ്കയുമായും 25ന് സ്കോട്ട്ലൻഡുമായുമാണുള്ളത്. ഗ്രൂപ് എയിൽന്നിന്നും ബിയിൽനിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്‌സ് പോരാട്ടത്തിന് അർഹത നേടും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ പ്ലേ ഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടും. ഗ്രൂപ് എയില്‍ രണ്ട് പോയന്റുമായി രണ്ടാം സ്ഥാനത്താണിപ്പോള്‍ ഒമാന്‍.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News