Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ഇന്ധനവില കുതിച്ചുയരുന്നു,ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

April 02, 2022

April 02, 2022

ദുബായ്: യു.എ.ഇയില്‍ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വെള്ളിയാഴ്ച നിലവില്‍ വന്ന നിരക്ക് പ്രകാരം

പെട്രോളിന് 16 ശതമാനത്തിലേറെ വില വര്‍ധിച്ചപ്പോള്‍ ഡീസലിന്‍റെ വില 26 ശതമാനമാണ്  ഉയര്‍ന്നത്. ഡിസല്‍ വില ചരിത്രത്തില്‍ ആദ്യമായി  ലിറ്ററിന് നാല് ദിര്‍ഹം കടന്നു.

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് കുത്തനെ ഉയര്‍ന്നതാണ് യു.എ.ഇ ആഭ്യന്തര വിപണിയിലും എണ്ണവില കുതിക്കാന്‍ കാരണം. 2015 മുതലാണ് അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി ഓരോ മാസവും ഇന്ധനവില പ്രഖ്യാപിക്കുന്ന പതിവ് യു.എ.ഇ ആരംഭിച്ചത്. അതിന് ശേഷം പ്രഖ്യാപിച്ച ഏറ്റവും ഉയര്‍ന്ന പെട്രോള്‍-ഡീസല്‍ വിലയാണ് ഇന്നലെ നിലവിൽ വന്നത്.

സൂപ്പര്‍ പെട്രോളിന്‍റെ വില 3.23 ദിര്‍ഹമില്‍ നിന്ന് 3.74 ദിര്‍ഹമായി. സ്പെഷ്യല്‍ പെട്രോളിന് 3.12 ദിര്‍ഹമില്‍ നിന്ന് 3.62 ദിര്‍ഹമായി. ഡീസലിനും ഇപ്ലസ് പെട്രോളിനുമാണ് ഏറ്റവും വില കൂടിയത്. ഇപ്ലസ് വില 3.05 ദിര്‍ഹമില്‍നിന്ന് 3.55 ദിര്‍ഹമായി. ഡീസല്‍ വില ലിറ്ററിന് 3.19 ദിര്‍ഹമില്‍നിന്ന് 4.02 ദിര്‍ഹമായി ഉയര്‍ന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News