Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ മക്കയിൽ അന്തരിച്ചു

June 21, 2023

June 21, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ്:  മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ചെട്ടിപ്പടിയിലെ നടമ്മൽ പുതിയകത്ത് ഹംസ (78) ആണ് മരിച്ചത്. ഈ മാസം എട്ടിന് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു അദ്ദേഹം. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഗൽ ഡിപ്പാർട്ട്മെന്റ് കൺവയൻസിൽ  സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം മുംബൈയിൽ സ്ഥിരതാമസമായിരുന്നു.

പരേതരായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ സൗദ കണ്ടോത്ത്. മക്കൾ - അർഷാദ് (ബാങ്ക് ഓഫ് ഒമാൻ, മസ്‍കത്ത്), ഷബീർ (മുനിസിപ്പൽ കോഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ), മുംതാസ് (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ,ന്യൂ മുംബൈ), സീനത്ത് (എച്ച്.ആർ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ന്യൂ മുംബൈ). മരുമക്കൾ: നൂർജഹാൻ ഫിസിയോ തെറാപ്പിസ്റ്റ് (കണ്ണൂർ), ഷാദിയ (മുംബൈ), ഷാനവാസ് കൊടുങ്ങല്ലൂർ (ബാംഗ്ലൂർ).

നിയമനടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ളുഹർ നമസ്കാര ശേഷം മസ്ജിദുൽ ഹറാമിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം മൃതദേഹം ശറായ മഖ്ബറയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക്  https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News