Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റിനു മുന്നിൽ വെടിവെപ്പ്,രണ്ടു പേർ മരിച്ചു

June 29, 2023

June 29, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ്: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. കാറിലെത്തിയ ഒരാള്‍ കോണ്‍സുലേറ്റ് ബില്‍ഡിങിന് സമീപം വാഹനം നിര്‍ത്തി തോക്കുമായി പുറത്തിറങ്ങുകയും കോണ്‍സുലേറ്റിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളെ സുരക്ഷാ സേന വെടിവെച്ചു കൊന്നതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം 6.45നാണ് വെടിവെപ്പ് ഉണ്ടായത്. അമേരിക്കന്‍ കോണ്‍സുലേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ നേപ്പാള്‍ പൗരനാണ് മരിച്ചവരില്‍ ഒരാള്‍. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് മരണപ്പെടുകയായിരുന്നു. കാറിലെത്തി വെടിയുതിര്‍ത്ത ആള്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതായി അമേരിക്കന്‍ അധികൃതരും സ്ഥിരീകരിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കോ അമേരിക്കന്‍ പൗരന്മാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും സംഭവത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് അടച്ചതായും അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മക്ക പൊലീസ് വക്താവ് അറിയിച്ചു. കാറിലെത്തിയയാള്‍ വെടിവെച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരികെ വെടിവെയ്ക്കുകയും അത് അക്രമിയുടെ മരണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കൊല്ലപ്പെട്ട നേപ്പാള്‍ പൗരന്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ ജീവനക്കാരനാണ്. അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റും സൗദി അധികൃതരുമായി ആശയ വിനിമയം നടത്തിവരികയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News