Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ എല്ലാ വിമാനത്താവളങ്ങൾക്കും ബാധകം,ഗൾഫ് എയർ ബാഗേജ് നിബന്ധന കർശനമാക്കി

June 01, 2023

June 01, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : യാത്രക്കാരുടെ ലഗേജുകള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളാണെങ്കില്‍ നിശ്ചിത അളവ് വ്യവസ്ഥ പാലിക്കണമെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. നേരത്തെ ദമാമില്‍ മാത്രമുണ്ടായിരുന്ന കാര്‍ട്ടണ്‍ അളവ് പരിഷ്‌കാരം ഗള്‍ഫ് എയര്‍ സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും നിര്‍ബന്ധമാക്കിയിരിക്കയാണ്. ഇതോടെ കാര്‍ട്ടണ്‍ പെട്ടികളുടെ വലുപ്പം നോക്കാതെ വിമാനത്താവങ്ങളിലെത്തുന്നവര്‍ക്ക് പെട്ടി മാറ്റേണ്ട സ്ഥിതിയാണ്.
 

76 സെന്റിമീറ്റര്‍ നീളവും 51 സെന്റിമീറ്റര്‍ വീതിയും 31 സെ.മീ ഉയരവുമുള്ള  ബോക്‌സുകളാണ് ഗള്‍ഫ് എയര്‍ അംഗീകരിച്ചിട്ടുള്ളത്. ഇതറിയാതെ റിയാദ് വിമാനത്താവളത്തിലെത്തിയവരെല്ലാം പെട്ടി മാറ്റാന്‍ സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കേണ്ടിവരുന്നു. 65 റിയാലാണ് ഒരു പെട്ടിക്ക് കമ്പനി ഈടാക്കുന്നത്. ഫാമിലിയായി എത്തിയവരാണ് ഏറെ കഷ്ടപ്പെട്ടത്. 23 കിലോയുടെ രണ്ട് പെട്ടികളാണ് ഒരാള്‍ക്ക് അനുവദിക്കുക. പെട്ടികളെല്ലാം ഇങ്ങനെ മാറ്റാന്‍ വലിയ സംഖ്യയാണ് നല്‍കേണ്ടി വരുന്നത്. ഗള്‍ഫ് എയര്‍ മാത്രമാണ് കാര്‍ട്ടണ്‍ അളവ് നിശ്ചയിച്ചിരിക്കുന്നത്. മറ്റു വിമാനങ്ങള്‍ക്ക് ഈ വ്യവസ്ഥയില്ല. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാണ് ഗള്‍ഫ് എയര്‍ ഈ നിബന്ധന വെച്ചിട്ടുള്ളത്. 2022 ജൂലൈ 10 മുതലാണ് ദമാമില്‍ ഈ വ്യവസ്ഥ നടപ്പാക്കിയത്.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News