Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അൽ ഹുസ്ൻ ആപ്പിലെ തകരാർ പരിഹരിച്ചു,അബുദാബിയിൽ ഗ്രീൻ പാസ് നിബന്ധന ഉടൻ പുനഃസ്ഥാപിക്കും 

June 20, 2021

June 20, 2021

ദുബൈ: കോവിഡ് പ്രതിരോധത്തിന്​ രൂപ​പ്പെടുത്തിയ യു.എ.ഇയുടെ ഔദ്യോഗിക  ​ആപ്പായ അല്‍ ഹുസ്ൻറെ പ്രവര്‍ത്തനത്തില്‍ വന്ന തകരാർ പരിഹരിച്ചു. വ്യാഴാഴ്​ച വൈകീട്ടാണ്​ മിക്ക ഉപഭോക്​താക്കള്‍ക്കും ആപ്പിന്റെ പ്രവര്‍ത്തനം ലഭ്യമല്ലാതായി തുടങ്ങിയത്​​. തകരാര്‍ പരിഹരിച്ച്‌​ ശനിയാഴ്​ച വൈകീട്ടാണ്​ പ്രവര്‍ത്തനം പുനരാരംഭിച്ചത്​. അബൂദബിയില്‍ പൊതുപരിപാടികളിലും മാളുകളിലും ഹോട്ടലുകളിലും പ്രവേശിക്കാന്‍ ആപ്പില്‍ തെളിയുന്ന ഗ്രീന്‍ പാസ്​ നിയമമാക്കിയതോടെ ഉപയോക്​താക്കളുടെ എണ്ണം വര്‍ധിച്ചതാണ്​ തകരാര്‍ വരാനുണ്ടായ സാഹചര്യം.

ആപ് പ്രവര്‍ത്തനം നിലച്ചതോടെ ഗ്രീന്‍ പാസ്​ മാനദണ്ഡം നിര്‍ത്തലാക്കിയിരുന്നു. ആപ്പി​െന്‍റ അപ്‌ഡേറ്റ് പൂര്‍ത്തിയാക്കി എല്ലാ ഉപയോക്താക്കള്‍ക്കും ആപ്ലിക്കേഷന്‍ സേവനത്തി​െന്‍റ തുടര്‍ച്ച ഉറപ്പാക്കിയ ശേഷം ഗ്രീന്‍ പാസ്​ പുനഃസ്​ഥാപിക്കുമെന്ന്​ അധികൃതര്‍ അറിയിച്ചിട്ടുണ്ട്​. എന്നാല്‍, ഇതുസംബന്ധിച്ച്‌​ ശനിയാഴ്​ച രാത്രിവരെ പുതിയ ഉത്തരവു​കള്‍ ഇറങ്ങിയിട്ടില്ല.


Latest Related News