Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അബുദാബിയിൽ ഗ്രീൻപാസ് നിബന്ധന താൽകാലികമായി നിർത്തിവെച്ചു

June 18, 2021

June 18, 2021

അബൂദബി: അല്‍ ഹൊസന്‍ ആപ്ലിക്കേഷന്‍ സേവനം പുനരാരംഭിക്കുന്നതുവരെ അബൂദബിയില്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള ഗ്രീന്‍ പാസ് നിയമം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അല്‍ ഹോസ്ന്‍ ആപ്പില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അബൂദബിയില്‍ ഗ്രീന്‍ പാസ് പദ്ധതി വെള്ളിയാഴ്ച മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

ഗ്രീന്‍ പാസ് നിയമം പ്രാബല്യത്തിലായതിനെ തുടര്‍ന്ന് അബൂദബിയിലെ ഉപയോക്താക്കള്‍ വ്യാപകമായി നേരിട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ സംവിധാനം നിര്‍ത്തിവെക്കുന്നതെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റിയും അറിയിച്ചു. അല്‍ ഹൊസന്‍ ആപ്പ് വ്യാഴാഴ്ച ഏറെനേരം പ്രവര്‍ത്തനരഹിതമായിരുന്നു.

അബൂദബിയിലെ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജിമ്മുകള്‍, ബാറുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവ ഉള്‍പ്പെടെ മിക്ക പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണമെന്ന നിയമം ഈ മാസം 15നാണ് പ്രാബല്യത്തില്‍ വന്നത്. വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നും അടുത്തിടെ പി.സി.ആര്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ഗ്രീന്‍ പാസിലൂടെ ബോധ്യപ്പെടുത്താനാവും. ദുബൈ ഉള്‍പ്പെടെുള്ള വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ളവര്‍ അബൂദബി എമിറേറ്റിലേക്ക് വരുന്നതിന് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥരെയും അല്‍ ഹൊസന്‍ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്.

അബൂദബിയിലെ സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രാലയങ്ങളിലും ഇടപാടുകള്‍ക്ക് പോകുന്ന ഉപയോക്താക്കളും മൊബൈല്‍ ഫോണില്‍ പി.സി.ആര്‍ പരിശോധന ഫലം കാണിക്കണം. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം വിവിധ മേഖലകളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹൊസന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് ഉപയോഗിക്കുന്നത് ജൂണ്‍ 18 മുതല്‍ അല്‍ ഹൊസന്‍ ആപ്ലിക്കേഷന്‍ സേവനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നത് വരെയാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതെന്ന് അബൂദബി മീഡിയ ഓഫീസ് വ്യക്തമാക്കി.


Latest Related News