Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ഡ്രൈവിങ് ലൈസൻസിന് 'ഗോൾഡൻ ചാൻസ്',നാട്ടിൽ ലൈസൻസുള്ളവർക്ക് ക്ളാസ്സില്ലാതെ ടെസ്റ്റ് ലഭിക്കും

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :നാട്ടില്‍ ഡ്രൈവിങ് ലൈസന്‍സുള്ള പ്രവാസികള്‍ക്ക് ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കാതെ ദുബായിൽ നേരിട്ട് റോഡ് ടെസ്റ്റിന് ഹാജരാകാം.

നേരത്തേ 43 രാജ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സംവിധാനം മറ്റു രാജ്യക്കാരെയും ഉള്‍പ്പെടുത്തി വിപുലമാക്കിയതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ഇന്ത്യക്കാര്‍ അടക്കം നിരവധി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്നതാണ് തീരുമാനം.

ഏപ്രില്‍ ഒന്ന് മുതല്‍ ആര്‍.ടി.എ പ്രഖ്യാപിച്ച ഗോള്‍ഡന്‍ ചാന്‍സിന്‍റെ ഭാഗമായാണ് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയത്. ഇതുവഴി കുറഞ്ഞ ചെലവില്‍ പ്രവാസികള്‍ക്ക് ഒറ്റ ചാന്‍സില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം.

ഗോള്‍ഡന്‍ ചാന്‍സിനായി അപേക്ഷിക്കാന്‍ അടുത്തുള്ള ഡ്രൈവിങ് സെന്‍റര്‍ സന്ദര്‍ശിക്കണം. ഏകദേശം 2200 ദിര്‍ഹമാണ് ഫീസ്. മുന്‍കൂര്‍ പരിശീലനം ആവശ്യമില്ല. ഗോള്‍ഡന്‍ ചാന്‍സില്‍ പരാജയപ്പെട്ടാല്‍ ഡ്രൈവിങ് ക്ലാസില്‍ ചേര്‍ന്ന് പരിശീലനം നടത്തി വീണ്ടും ടെസ്റ്റിന് ഹാജരാകേണ്ടി വരും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News