Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് ദുബായിൽ പിടിയിലായി 

July 19, 2020

July 19, 2020

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ  മൂന്നാം പ്രതി ഫൈസല്‍ ഫരീദ് ദുബായിൽ പോലീസിന്റെ പിടിയിലായതായി റിപ്പോർട്ട്. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് കസ്റ്റഡിയിൽ എടുത്തത്.അതേസമയം ദുബായിൽ കേസുകളൊന്നും ഇല്ലാത്തതിനാൽ ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.. ഫൈസലിനെ ഇതിനോടകം മൂന്നുവട്ടം ദുബായ് പോലീസ് ചോദ്യം ചെയ്തതായാണ് സൂചന..ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. രണ്ടു ദിവസങ്ങൾക്കകം ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് നാടുകടത്തും. വണ്ഡേഭാരത മിഷൻ വഴിയുള്ള വിമാനത്തിലാണ് ഇദ്ദേഹത്തെ നാട്ടിലേക്കയക്കുക.കേരളത്തിൽ ഇദ്ദേഹം ഇറങ്ങുന്ന വിമാനത്താവളത്തിൽ അന്വേഷണ സംഘം ഇദ്ദേഹത്തെ അറസ്റ്റു ചെയ്യും.

നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാര്‍ത്തകള്‍ പുറത്തെത്തിയപ്പോള്‍, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍.ഐ.എ. സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ അപ്രത്യക്ഷനായി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യു.എ.ഇയില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാനായിരുന്നു ഇത്.തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, വ്യാജ രേഖകളുടെ നിർമാണം, കള്ളക്കടത്തിൽ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ഫൈസൽ ഫരീദിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

തൃശൂർ കൈപ്പമംഗലം സ്വദേശിയാണ് ഫൈസൽ ഫരീദ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     


Latest Related News