Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ,ഇന്ത്യൻ ജുഡീഷ്യറിയിലും അന്വേഷണ ഏജൻസികളിലും മതിപ്പെന്ന് യു.എ.ഇ അംബാസിഡർ 

July 15, 2020

July 15, 2020

ദുബായ് : സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തിട്ടുള്ള ഇപ്പോൾ ദുബായിലുള്ള  ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. എൻഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസൽ ഫരീദിന് ദുബായിൽ നിന്ന് ഒളിവിൽ പോകാൻ കഴിയില്ലെന്നാണ് സൂചന.

ദുബായിലുള്ള ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എൻഐഎ അറിയിച്ചു. യുഎഇ ഏജൻസികൾ അന്വേഷണസംഘമവുമായി പൂർണമായും സഹകരിക്കുന്നുമുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടതായാണ് വിവരം.. സ്വർണക്കടത്തിന് ഗൾഫ് താവളമാക്കിയിട്ടുള്ള കൂടുതൽ പേരെ കണ്ടെത്തുമെന്നും ഇവരെ നാട്ടിൽ എത്തിക്കുമെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷിക്കുന്ന പ്രതി താനല്ലെന്ന് വെളിപ്പെടുത്തി ഫൈസൽ ഫരീദ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇത് എൻഐഎ തിരുത്തി. തങ്ങൾ തേടുന്ന പ്രതി മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയിലെ ആൾ തന്നെയാണെന്ന് എൻഐഎ വിശദീകരിച്ചു. ഫൈസൽ ഫരീദിനെ പ്രതിയാക്കി എൻഐഎ, എഫ്‌ഐആർ സമർപ്പിക്കുകയും ചെയ്തു.

ഇതിനിടെ,സ്വർണകടത്തു കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ യുഎഇ തൃപ്തി അറിയിച്ചു. ഇന്ത്യൻ ജുഡീഷ്യറിയിലും എൻ.ഐ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ മതിപ്പാണുള്ളതെന്ന് യു.എ.ഇയുടെ ഇന്ത്യൻ സ്ഥാനപതി അഹ്‍മദ് അൽ ബന്ന പ്രതികരിച്ചു. അന്വേഷണം പൂർത്തിയാകുന്നതോടെ തങ്ങളുടെ നയതന്ത്ര കേന്ദ്രം കുറ്റവിമുക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്വർണക്കടത്തു കേസിലെ അന്വേഷണത്തിൽ കോൺസുലേറ്റിലെ ഉന്നതർക്കോ ജീവനക്കാർക്കോ ഇതുവരെ പങ്കൊന്നും കണ്ടെത്താനായില്ലെന്നാണ് ഏജൻസികൾ യു.എ.ഇയെ അറിയിച്ചിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News