Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഗോ ഫസ്റ്റ് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നു,ആദ്യ സർവീസ് കണ്ണൂർ-യു.എ.ഇ റൂട്ടിൽ

July 22, 2023

July 22, 2023

ന്യൂസ്‌റൂം ബ്യുറോ 

അബൂദബി : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ)അനുമതി നൽകി.
യു എ ഇ യില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് സർവീസുകളെയായിരുന്നു.എന്നാൽ,ഗോ ഫസ്റ്റ് സര്‍വീസ് നിലച്ചതോടെ അബുദബിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാർ ഏറെ ദുരിതങ്ങൾ നേരിടുന്നുണ്ട്.

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗോ ഫസ്റ്റ് ആഭ്യന്തര സര്‍വീസ് വീണ്ടും ആരംഭിക്കുമെങ്കിലും അന്താരാഷ്ട്ര സര്‍വീസ് സപ്തംബര്‍ മാസത്തിലാകും തുടക്കമാവുക. പശ്ചിമേഷ്യൻ മേഖലയില്‍ അബൂദബി, ദുബായ്, മസ്കത്ത്, കുവൈത്ത്, ദമാം എന്നിവിടങ്ങളില്‍ നിന്നും കണ്ണൂര്‍, ഡല്‍ഹി, ബോംബെ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഗോ ഫസ്റ്റ് പ്രധാനമായും സര്‍വീസ് നടത്തിയിരുന്നത്. അബൂദബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നും ദിവസവും മറ്റിടങ്ങളില്‍ നിന്നും ആഴ്ചയില്‍ മൂന്നും സര്‍വീസായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ അന്താരാഷ്ട്ര സര്‍വീസ് യു എ ഇ കണ്ണൂര്‍ റൂട്ടിലായിരിക്കും. ഇതിനുള്ള നടപടികള്‍ ഗോ ഫസ്റ്റ് ആരംഭിച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അന്താരഷ്ട്ര സര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് സപ്തംബര്‍ മാസം ആദ്യം ആരംഭിക്കും. നിലവില്‍ അബൂദബി കണ്ണൂര്‍ റൂട്ടില്‍ ആയിരം ദിര്‍ഹമിന് മുകളിലാണ് ഒരു വശത്തേക്കുള്ള വിമാന നിരക്ക്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News