Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലേക്ക് പുതിയ രാജ്യാന്തര സർവീസുമായി ഗോ എയർ,കൊച്ചിയിൽ നിന്ന് ആഴ്ചയിൽ രണ്ട് സർവീസുകൾ

May 09, 2022

May 09, 2022

കൊച്ചി∙ ഇന്ത്യൻ വിമാനകമ്പനിയായ ഗോ എയര്‍ കൊച്ചിയില്‍ നിന്ന്ഗോ ഒമാനിലേക്ക് സർവീസുകൾ തുടങ്ങുന്നു.ഒമാനിലേക്കുള്ള ആദ്യ രാജ്യാന്തര സര്‍വീസ് ഈ മാസം 16 മുതല്‍ ആരംഭിക്കും.

ഒമാനിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതം നടത്തും. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി എട്ടിന് കൊച്ചിയില്‍നിന്ന് യാത്ര തിരിക്കുകയും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 4.20ന് തിരികെ കൊച്ചിയിലെത്തുന്ന വിധത്തിലുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിലവില്‍ കൊച്ചിയില്‍ നിന്ന് ഒമാനിലേക്ക് ആഴ്ചയില്‍ 21 വിമാന സര്‍വീസുകള്‍ വിവിധ കമ്പനികൾ നടത്തുന്നുണ്ട്. ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നീ കമ്ബനികളാണ് കൊച്ചി - ഒമാന്‍ വിമാന സര്‍വീസ് നടത്തുന്നത്.ഇതിനു പുറമേയാണ് ഗോ എയറിന്റെ പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നത്.

ഒമാനിലേക്ക് സർവീസുകൾ തുടങ്ങുന്നതിന് പിന്നാലെ വൈകാതെ തന്നെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും സർവീസുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൂടുതൽ വിമാനക്കമ്പനികൾ ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസുകൾ തുടങ്ങുന്നത് വ്യോമയാന മേഖലയിലെ മത്സരം കൂടാനും അതുവഴി ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News