Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൽ തീപിടുത്തം,ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു

May 24, 2022

May 24, 2022

അബുദാബി: അബുദാബിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ രണ്ടു പേർ മരിച്ചു.ഖാലിദിയയിൽ  ഇന്നലെ ഉച്ചയ്ക്ക് മലയാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിലാണ് അപകടമുണ്ടായത്.120 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനാണ്.പരിക്കേറ്റ് ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണ്.കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സിവില്‍ ഡിഫന്‍സ്, പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സമീപത്തുള്ള കടകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഗ്നിബാധയെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂർ സ്വദേശി അബ്ദുൽഖാദറും ചേർന്നു നടത്തിയിരുന്ന ഫുഡ് കെയർ റസ്റ്ററന്റ് പൂർണമായും തകർന്നു.പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ 6 കെട്ടിടങ്ങൾക്കു കേടുപാടുപറ്റി. അവശിഷ്ടങ്ങൾ പതിച്ച് നിരവധി വാഹനങ്ങളും തകർന്നിട്ടുണ്ട്.
ഗൾഫിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News