Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
അന്താരാഷ്ട്ര നിക്ഷേപകരെ നോട്ടമിട്ട് സൗദി, രാജ്യത്ത് നാല് ഇക്കണോമിക് സോണുകള്‍ സ്ഥാപിക്കും

April 14, 2023

April 14, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: സൗദി അറേബ്യയില്‍ നാല് പ്രത്യേക ഇക്കണോമിക് സോണുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ള നടപടിയാണിത്. റിയാദ്, ജിസാന്‍, റസാല്‍ ഖൈര്‍, ജിദ്ദ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലായിരിക്കും പുതിയ ഇക്കണോമിക് സോണുകള്‍.

ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ ഇക്കണോമിക് സോണുകള്‍ക് രാജ്യത്തെ വ്യാപാര മേഖലയ്ക്ക് നിര്‍ണായകമാകുമെന്നും, പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സൗദിയുടെ ആഭ്യന്തരോല്‍പാദനത്തില്‍ ബില്യണ്‍ കണക്കിന് റിയാല്‍ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News