Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ മക്കയിലും താബുക്കിലും വാഹനാപകടം,രണ്ട് അധ്യാപകരടക്കം നാല് മരണം

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ 
മക്ക : സൗദിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മക്കയിൽ രണ്ടുപേർ മരിച്ചു.ഒൻപത് പേർക്ക് പരിക്കേറ്റു.സൗദി റെഡ് ക്രസന്റ് മക്ക റീജിയണൽ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

പരിക്കേറ്റവരെ മക്ക അൽ നൂർ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും അൽ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇതിനിടെ സൗദിയുടെ വടക്കന്‍ മേഖലയിലെ തബൂക്കില്‍ മരുഭൂറോഡില്‍ അധ്യാപകര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു അധ്യാപകര്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റ അധ്യാപകരെ തബൂക്ക് കിംഗ് ഖാലിദ്, അബൂറാക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. താമസസ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ ദൂരെ അല്‍വജിലെ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ജീവനക്കാരായ അധ്യാപകര്‍ സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News