Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ മിനായിൽ പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു 

November 29, 2020

November 29, 2020

റിയാദ് : സൗദിയിൽ പെട്ടിയിലാക്കി മിനായിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.24 വയസ്സ് പ്രായമുള്ള ഇന്തോനീസ്യൻ വേലക്കാരിയാണ് മരിച്ചത്. ഇവർ വീട്ടിൽ നിന്ന് ഒളിച്ചോടിയതായി സ്പോൺസർ പോലീസിൽ പരാതി നൽകിയിരുന്നു.കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോ അതല്ല സ്വാഭാവിക മരണത്തെ തുടർന്ന് നിയമനടപടികൾ ഒഴിവാക്കുന്നതിന് മരണശേഷം മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഇന്നലെ വൈകീട്ട് സൗദി പൗരനാണ് വഴിയരികിൽ പെട്ടിയിലാക്കി ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തി സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. .അൽശറായിഅ ദിശയിൽ കിംഗ് ഫൈസൽ റോഡിന് സമീപമാണ് പെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക. 


Latest Related News