Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
മുത്തലാഖ്,അയോധ്യ കേസുകളിൽ വിധി പറഞ്ഞ എസ്. അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറാക്കി

February 12, 2023

February 12, 2023

ന്യൂസ്‌റൂം ബ്യുറോ  

ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചു.ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ച അബ്ദുല്‍ നസീര്‍ മുത്തലാഖ്, നോട്ട് നിരോധനം കേസുകളില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ്. അയോധ്യ കേസില്‍ ബാബാരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ര അവശിഷ്ടങ്ങളുള്ള ഇടമാണെന്നും പള്ളിയുടെ 2.77 ഏക്കര്‍ സ്ഥലം രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന് നല്‍കണമെന്നും നിലപാടെടുത്ത സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലും അബ്ദുല്‍ നസീര്‍ അംഗമായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവും കേരളത്തിലെ ബി.ജെ.പിയുടെ മുന്‍ ചുമതലക്കാരനുമായിരുന്ന സി.പി. രാധാകൃഷ്ണനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി.

പന്ത്രണ്ട് ഇടങ്ങളിലേക്കാണ് പുതുതായി ഗവര്‍ണര്‍മാരെ നിയമിച്ചത്. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശിലും ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിമിന്റെയും ഗവര്‍ണര്‍മാരാകും. ഗുലാബ് ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും.
2023 ജനുവരി നാലിനാണ് സ്. അബ്ദുല്‍ നസീര്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്. 2017ലാണ് ജസ്റ്റിസ് നസീര്‍ സുപ്രീംകോടതിയിലെത്തുന്നത്.

പുതുതായി നിയമിച്ച ഗവര്‍ണര്‍മാര്‍

ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക്- അരുണാചല്‍ പ്രദേശ്
റിട്ട. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍- ആന്ധ്രാപ്രദേശ്
ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍- ഛത്തീസ്ഗഢ്
സുശ്രി അനസൂയ ഉയിക്യെ- മണിപ്പൂര്‍
ലക്ഷ്മണ്‍ പ്രസാദ് ആചാര്യ- സിക്കിം
സി.പി. രാധാകൃഷ്ണന്‍- ജാര്‍ഖണ്ഡ്
എല്‍. ഗണേശന്‍- നാഗാലാന്‍ഡ്
ഫാഗു ചൗഹാന്‍- മേഘാലയ

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News