Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫ്‌ളൈ ദുബായ് എയർലൈൻസിൽ നൂറിലേറെ തൊഴിലവസരങ്ങൾ,യോഗ്യരായവർക്ക് അപേക്ഷിക്കാം

May 27, 2023

May 27, 2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്
നൂറിലധികം ജോലി ഒഴിവുകള്‍ നികത്താനൊരുങ്ങി ഫ്‌ളൈ ദുബായി എയര്‍ലൈന്‍. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആയിരത്തോളം പുതിയ ജീവനക്കാരെയാണ് ഫ്‌ളൈ ദുബായി എയര്‍ലൈന്‍ നിയമിക്കാന്‍ പോകുന്നത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ വിവിധയിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.
ജോലി ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 1120 ജീവനക്കാരെയാണ് ആദ്യം നിയമിക്കുന്നത്. ദുബായി ആസ്ഥാനമായുള്ള ലോ കോസ്റ്റ് കാരിയറായ ഫ്‌ളൈ ദുബായി ഈ വര്‍ഷം ഇതുവരെ 800ലധികം പുതിയ ജീവനക്കാരെയാണ് നിയമിച്ചത്. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനങ്ങള്‍.
യുഎഇയ്ക്ക് പുറത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റ് ഓണ്‍ലൈന്‍ ആയിട്ടാകും നടക്കുക. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും. ഇതിനായി ഫ്‌ളൈ ദുബായി എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഒരു വര്‍ഷത്തിനിടെ എയര്‍ലൈന്‍ നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവാണിതെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ നിയമനങ്ങളില്‍ 24 ശതമാനം വര്‍ധനവാണ് ഫ്‌ളൈ ദുബായി വരുത്തിയിട്ടുള്ളത്. 136രാജ്യങ്ങളില്‍ നിന്നുളളവരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. നിലവിലുള്ള 4918 തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 5774ല്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News